നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തിൽ ഇന്ന് മുതല്‍ നിയന്ത്രണം കര്‍ശനമാക്കി

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതൽ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്.

ഈ സന്ദർഭങ്ങളിൽ കുട്ടിയുമായി സമ്പർക്കത്തിലേർപെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

അതേസമയം, നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തിൽ ഇന്ന് മുതല്‍ നിയന്ത്രണം കര്‍ശനമാക്കി. വിവാഹം ,സൽക്കാരം അടക്കമുള്ള പരിപാടികൾക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുവാദം. വിദ്യഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. ‘മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നി‍ർദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

നിപ പ്രതിരോധം: സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

Next Story

കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍ ഭീഷണി,ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി

Latest from Main News

മാവേലിക്കസ് 2025; കോഴിക്കോടിൻ്റെ ഓണം വാരാഘോഷത്തിന് പ്രൗഢ ഗംഭീര സമാപനം

കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം മാവേലിക്കസ് 2025-ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വടകര ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്

വടകര: ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

സൈബര്‍ തട്ടിപ്പിന് ഇരയായി വയനാട് ചൂരല്‍മല സ്വദേശി; ചികിത്സയ്ക്കായി സൂക്ഷിച്ച 1.06 ലക്ഷം നഷ്ടമായി

വയനാട് ∶ സൈബർ തട്ടിപ്പിന് ഇരയായി ചൂരൽമല സ്വദേശിയുടെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി. കുളക്കാട്ടുമുണ്ടയിൽ സുനേഷിന്റെ ഭാര്യ നന്ദയാണ് തട്ടിപ്പിന്