ദേശീയപാതയെ ദുരിതപാതയാക്കിയ വഗാഡ് കമ്പനി ഓഫീസിലേക്ക് ആർ.ജെ.ഡി പ്രതിഷേധ മാർച്ച് നടത്തും

വഗാഡ് കമ്പനിയുടെ എല്ലാ പ്രവർത്തികളും പുനപരിശോധനക്ക് വിധേയമാക്കുക, ദേശീയപാതയെ ദുരിതപാതയാക്കിയ വഗാഡ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആർ.ജെ.ഡി പ്രതിഷേധ മാർച്ച് നടത്തും. ജൂലായ് 22ന് രാവിലെ 10 ന് നന്തിയിലെ വഗാഡ് ഓഫിസിലേക്കാണ് മാർച്ച്. ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുമെന്ന് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അറിയിച്ചു.

Leave a Reply

Your email address will not be published.