തീവണ്ടി യാത്രയിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു,സംഭവം പയ്യോളിക്കും വടകരക്കുമിടയിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ

തീവണ്ടി യാത്രയിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു. സംഭവം എക്സിക്യൂട്ടീവ് എക്സ്പ്രസിൽ

കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

Leave a Reply

Your email address will not be published.