ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ കേരള സർക്കാർ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു

ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ കേരള സർക്കാർ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ചുമതലകൾക്ക് പുറമേ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ഇനി മുതൽ വാസുകി വഹിക്കും. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബർ ആൻഡ് സ്‌കിൽസ്) കെ വാസുകി വഹിക്കുമെന്ന് ജൂലൈ 15 ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

വിദേശത്തു താമസിക്കുന്ന മലയാളികളുടെ കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ആണ് സാധാരണയായി ഈ ചുമതല വഹിക്കുന്നത്. എന്നാൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ വിദേശകാര്യ സെക്രട്ടറിയായി സർക്കാർ ചുമതലയേൽപ്പിക്കുന്നത് വിചിത്രമായ തീരുമാനമായി പലരും വിലയിരുത്തുന്നു.

Leave a Reply

Your email address will not be published.

Previous Story

നിപ സംശയിച്ച 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Next Story

വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍

Latest from Main News

തോരായിക്കടവ് പാലം തകർന്ന സംഭവം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ

തോരായില്‍കടവ് പാലം ബിം തകർന്ന സംഭവം അന്വേഷണം നടത്തും മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊയിലാണ്ടി :തോരായില്‍ കടവ് പാലം നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്നത് പരിശോധിക്കുവാന്‍ കെ ആര്‍ എഫ് ബി – പി എം യു

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം 31 ന് മുഖ്യമന്ത്രി നിർവഹിക്കും

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.കാസർകോട്,