കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്.

നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.

Leave a Reply

Your email address will not be published.

Previous Story

അക്ഷരങ്ങള്‍ കൂടുതലുള്ള പേരുകാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനാകുന്നില്ലെന്ന് പരാതി

Next Story

സംസ്ഥാനത്ത് റവന്യു രേഖകളിലുള്ളതില്‍ അധികം ഭൂമി കൈവശമുള്ളവര്‍ക്ക് ഇനി ഉടമസ്ഥാവകാശവും ലഭ്യമാകും

Latest from Main News

കൃത്രിമ ബീജ സങ്കലനം നടത്തി പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

കൃത്രിമ ബീജ സങ്കലനം നടത്തുന്ന പശുക്കള്‍ പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഇതിനായി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന്

മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍

കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്