കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത

കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലേര്‍ട്ട് ഏത് സമയവും റെഡ് അലേര്‍ട്ടായി മാറാന്‍ ഇടയുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധിക ജലം തുറന്നുവിടും. ഈ വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയര്‍ വഴി കുറ്റ്യാടി പുഴയിലെത്തുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആളുകള്‍ മാറിത്താമസിക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചാലിയാറിന്റെ കൈവഴികളായ ഇരുവഞ്ഞിപ്പുഴയിലും പൂനൂര്‍ പുഴയിലും ജലനിരപ്പ് ഉയരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇരു പുഴകളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയ്ക്ക് വെള്ളിയാഴ്ച അവധി

Next Story

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന