പയ്യോളി ഹയർസെക്കൻഡറി സ്കൂളിന് സമീപം ദേശീയ പാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി റോഡ് വാർഡിന്റെ നന്തി ഓഫീസ് ഉപരോധിച്ചു.

പയ്യോളി ഹയർസെക്കൻഡറി സ്കൂളിന് സമീപം ദേശീയ പാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി റോഡ് കരാർ കമ്പനിയായ വാർഡിന്റെ നന്തി ഓഫീസ് ഉപരോധിച്ചു. പെരുമാൾപുരത്തെ വെള്ളക്കെട്ടും,റോഡിലെ വലിയ കുഴികളും കാരണം പയ്യോളി സ്കൂളിലേക്ക് വിദ്യാർത്ഥികൾക്ക് വരാൻ കഴിയുന്നില്ല. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന പയ്യോളി സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും എത്രയും പെട്ടെന്ന് തന്നെ വെള്ളക്കെട്ടിനും, റോഡിലെ കുഴികൾ നികത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം,എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിഫാദ് ഇല്ലത്തിന്റെയും, വൈസ് പ്രസിഡന്റ്‌ ഫസീഹ് പുറക്കാടിന്റെയും നേതൃത്വത്തിലായിരുന്നു വാഗാഡ് ഓഫീസ് ഉപരോധം’
അടുത്ത ദിവസം തന്നെ ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ വിദ്യാർത്ഥികളെ അണിനിരത്തി വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്നും തിക്കോടി പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published.