സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

 

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്.

നാളെ രാത്രി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ തീരങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം.

 

Leave a Reply

Your email address will not be published.

Previous Story

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത

Next Story

കൊയിലാണ്ടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

Latest from Main News

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിനുശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ