കൊയിലാണ്ടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കൊയിലാണ്ടി നഗരസഭയിലെ 29 ,31 വാർഡുകളിലെ ഏതാനും കുടുംബങ്ങളെ കോതമംഗലം ജി .എൽ . പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.31 പേരെയാണ് താൽക്കാലികമായി മാറ്റി താമസിപ്പിച്ചതെന്ന് തഹസിൽദാർ അറിയിച്ചു.ഇതുകൂടാതെ ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.കൊയിലാണ്ടി മേഖലയിൽ അരിക്കുളം ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്.മഴ കനത്താൽ കൂടുതൽ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ടിവരും.ബാലുശ്ശേരി മേഖലയിലും ചില സ്ഥലങ്ങളിൽ വെള്ളം കയറുന്നുണ്ട്.കക്കയം ഡാം തുറന്നു വിടുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.

വെള്ളം കയറിയ മേഖലകളിൽ നിന്ന് ഒട്ടെറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.കൊയിലാണ്ടി നഗരസഭയിൽ വാർഡ് 29, 31 മേഖലകളിലാണ് കൂടുതൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.ഈ പ്രദേശങ്ങളിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ സുധാ കിഴക്കെപ്പാട്ട്,കൗൺസിലർ മാരായ എം. ദൃശ്യ,വത്സരാജ്, എ.ലളിത കേളോത്ത് തുടങ്ങിയവർ കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Next Story

മുരിങ്ങോളിമിത്തൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

Latest from Uncategorized

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ

‘തകർത്തെറിയാം ലഹരിയെ’; കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്

  ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ