കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ആശുപത്രിയില്‍ വച്ചുള്ള പീഡനശ്രമത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫിസിയോ തെറാപിസ്റ്റ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

Leave a Reply

Your email address will not be published.