സഫ മക്ക എക്സലൻസ് അവാർഡ് ജാബിർ കക്കോടിക്ക് സമ്മാനിച്ചു

സഫ മക്ക മെഡിക്കൽ സെന്റർ ഏർപെടുത്തിയ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡ് ജീവകാരുണ്യ പ്രവർത്തകനും കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കൺവീനറുമായ എ.കെ ജാബിർ കക്കോടിക്ക് സമ്മാനിച്ചു.
ഷിഫാ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഷാജി അരിപ്രയുടെ മലബാർ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി കോഡിനേറ്റ് ചെയ്യുന്നത് ജാബിറാണ്.
സഫ മക്കയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ ഉപഹാരം കൈമാറി. സാമൂഹ്യ ജീവകാരുണ്യ വിഷയങ്ങളിലെ ജാബിറിനെ ഇടപെടൽ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജാബിർ കക്കോടി മറുപടി പ്രസംഗം നടത്തി. അവാർഡിനേക്കാൾ വലിയ അംഗീകാരമാണ് എല്ലാവരും പറയുന്ന നല്ല വാക്കുകളെന്നും വർഷങ്ങളായി ഷാജി അരിപ്രയെ പോലുള്ളവരുടെ തണലിൽ ആയിരക്കണക്കിന് നിർദ്ധനനരെ സഹായിക്കാൻ കഴിയുന്നത് നിയോഗമായി കാണുന്നതെന്നും മനുഷ്യരാശിക്ക് ആകമാനം സഹായകമാകുന്ന പ്രവാസി സമൂഹത്തെ ഈ അവസരത്തിൽ മുക്തകണ്ഠം പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡോ.ബാലകൃഷ്ണൻ, ഡോ. അനിൽ കുമാർ,ഡോ. തോമസ്, ഡോ.ഷാജി നാരായണൻ,ഡോ.ഷേർ ഹൈദർ, സഫ മക്ക അഡ്മിൻ അംഗങ്ങളായ യഹിയ ചെമ്മാണിയോട്, ഇല്യാസ്, ജാബിർ, സൂപ്പർവൈസർ മുഹമ്മദ് അലി മണ്ണാർക്കാട്, ജീവനക്കാരായ സിനി,ലിജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

Next Story

കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകി

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന്

കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക: അഡ്വ കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ