മുത്താമ്പി റോഡ് അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരം വേണം ,സി.പി.എം പ്രതിഷേധ ധര്‍ണ്ണ

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന മുത്താമ്പി റോഡില്‍ നിര്‍മിച്ച അണ്ടര്‍പ്പാസിലെ വെള്ളക്കെട്ടുിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധ ധര്‍ണ്ണ നടത്തി. കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരത്തിലേക്ക് പോകുമെന്നും ടി.കെ.ചന്ദ്രന്‍ പറഞ്ഞു. സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, കൗണ്‍സിലര്‍ എ.ലളിത,യു കെ.ചന്ദ്രന്‍,എം.വി.ബാലന്‍,മാങ്ങോട്ടില്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.