കോഴിക്കോടിന്റ സിനിമ; കോഴിക്കോട്ടെ ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന ‘പുതിയ നിറം’ സിനിമ ജൂലൈ 19 ന് (ഇന്ന്) തിയേറ്ററുകളിൽ എത്തുന്നു

/

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം കലാകാരന്മാരുള്ളതിൽ കോഴിക്കോട് ജില്ലയിൽ നിന്നും ഒട്ടേറെ കലാകാരന്മാർ അണിനിരന്ന ജനകീയ സിനിമ ‘പുതിയ നിറം’ 2024 ജൂലൈ 19 വെള്ളിയാഴ്ച കേരളത്തിലും കേരളത്തിനു പുറത്തും തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സിനിമ പ്രേമികളായ കലാകാരന്മാർ ഒരു സ്നേഹക്കൂട്ടായ്മയിലൂടെ ഒരുക്കിയ ഒരു നല്ല ചിത്രമാണ് ‘പുതിയ നിറം’. ചലച്ചിത്രത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ച് 30 വർഷത്തെ അനുഭവ സമ്പത്തുള്ള സുനീശേഖർ ആണ് സ്റ്റണ്ട്, നിർമ്മാണം, കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. നല്ലൊരു വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

പി.സി മോഹനൻ എന്ന പരിചയസമ്പന്നനായ എഡിറ്റർ. ഗാനരചന: രഷിത്ത് ലാൽ കീഴരിയൂർ, ജീനിയസ് പ്രഭ, എം.പി ഷീല. സംഗീതം വിപിൻ. വി, കലാഭവൻ രാജേഷ് എച്ച് നായർ. ആലാപനം പ്രസീത കൃഷ്ണകുമാർ, ഷീബ പുരുഷോത്തമൻ, ദേവമിത്ര, വിവേക് ഭൂഷൺ. വിപിൻ. വിയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ. പ്രണവ് മോഹനൻ, സതീഷ് പേരാമ്പ്ര, പപ്പൻ മണിയൂർ, ഡോ.ഷിഹാൻ കെ.കെ. അഹമ്മദ്, ഡോ. ചന്ദ്രൻ ചെറുവാഞ്ചേരി, ഗംഗാധരൻ കിടാവ്, പ്രീജിത്ത് മൂരാട്, സന്തോഷ് പൂവാർ, ഷിജു മൂവാറ്റുപുഴ, ദിലീപ് കല്ലറ, രഷിത്ത് ലാൽ കീഴരിയൂർ, ഉണ്ണി പട്ടാമ്പി, മുഹമ്മദ് സി അച്ചിയത്ത്, എസ്.ആർ.ഖാൻ, സുനിൽ തൊടുപുഴ, മോഹൻദാസ് ചാലക്കുടി, രത്നകല, സുജല ചെത്തിൽ, ക്രിസ്റ്റിന ഷാജി, ദിവ്യ ബൈജു, ജലീൽ ഖാൻ, മനോജ്.കെ അപ്പു, രജനീഷ്, പി. ജെ. പൗലോസ്, ഷൈജു ചെട്ടിക്കുളം, രമേശ് വാര്യത്ത്, റ്റിജു റാന്നി, സിജു, ഷമീർ, ഷാൻ എറണാകുളം, മാസ്റ്റർ അദ്വൈത്, അനിൽ വൈക്കം, ജേക്കബ് മാത്യു, എം. സി സാബു, ജോയ് കല്ലറ, ഷിബു നിർമ്മാല്യം, എസ്ത്തപ്പാൻ, ദിനേശൻ നടുവണ്ണൂർ, സുധീഷ് കോട്ടൂർ, അഖിൽ തിരുവോട്, പ്രവി നടുവണ്ണൂർ തുടങ്ങി എൺപതോളം കലാകാരന്മാർ അഭിനയിക്കുന്നു.

കലാ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന രഷിത്ത്ലാൽ കീഴരിയൂർ ഒരു ഇൻവസ്റ്റിഗേറ്റീവ് സ്പെഷൽ പോലീസ് ഓഫീസറുടെ വേഷം ചെയ്യുകയും ഒരു ന്യൂജൻ ഗാനരചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. രഷിത്ത് ലാലിൻ്റെ വേറെയും സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിരവധി ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള അദ്ദേഹത്തിൻ്റെ കവിതകളുടെ ഒരു സമാഹാരം ഉടനെ പുറത്തിറക്കുവാനുള്ള പരിശ്രമത്തിലുമാണ്.

ക്യാമറ ചന്തു മേപ്പയ്യൂർ, സെക്കൻ്റ് യൂണിറ്റ് ക്യാമറ ശരത്. കെ.ആർ, സോബി എഡിറ്റ് ലൈൻ, സുനീശേഖർ. മേക്കപ്പ് മാളൂസ്. കെ.പി, പ്രൊഡക്ഷൻ കൺട്രോളർ ദിനേശൻ നടുവണ്ണൂർ, അർജുൻ രാജ്, കളറിസ്റ്റ് മഹാദേവൻ.എം, സൗണ്ട് മിക്സിങ്ങ് പ്രശാന്ത്. എസ്. പി, വി.എഫ്.എക്സ് അനിൽ ചുണ്ടേൽ, ഇഫക്ട്സ് എ.ജി.കെ ജോ, സൗണ്ട് എഞ്ചിനീയർ അരുൺ പ്രകാശ്, വർഗ്ഗീസ് തോമസ്. കേരളത്തിലും കേരളത്തിന് പുറത്തും വിവിധ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നത് ശ്രീകൃഷ്ണ മൂവി മേക്കർ, ട്വൻ്റി പ്രൊഡക്ഷൻസ് ആണ്.

Leave a Reply

Your email address will not be published.

Previous Story

കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകി

Next Story

പാലോളി വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

Latest from Local News

ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും

ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌

പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ