ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ ചേമഞ്ചേരി കോൺഗ്രസ് കമ്മറ്റി അഭയത്തിന് ഉച്ചഭക്ഷണ ധനസഹായം നൽകി

ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഓർമദിനത്തിൽ അഭയത്തിന് ഉച്ചഭക്ഷണധന സഹായം നൽകി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ഷബീർ എളവനക്കണ്ടി, യു.ഡി.എഫ്. മണ്ഡലം ചെയർമാനും അഭയം ജനറൽ സെക്രട്ടറിയുമായ സത്യനാഥൻ മാടഞ്ചേരി, മണ്ഡലം വൈസ്പ്രസിഡൻ്റ് ശിവദാസൻ വാഴയിൽ, സെക്രട്ടറി സുഭാഷ്കുമാർ.വി.കെ, യൂത്ത് കോൺഗ്രസ് നേതാക്കളായ റംഷീദ്, ഷഫീർ കാഞ്ഞിരോളി, എന്നിവർ പങ്കെടുത്തു.

രാവിലെ പൂക്കാട്ടങ്ങാടിയിലെ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമുള്ള അനുസ്മരണ യോഗം ഡി.സി.സി മെമ്പറും ഗ്രാമപഞ്ചായത്തംഗവുമായ വിജയൻകണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. മോഹനൻ നമ്പാട്ട്, വത്സല പുല്ല്യത്ത്, മുസ്തഫ പള്ളിവയൽ, മണികണ്ഠൻ മേലേ ടുത്ത്, രാജൻ കെ .വി , ആലിക്കോയ പുതുശ്ശേരി, ഗോവിന്ദൻകുട്ടി നായർ, സി.എം.രാധാകൃഷ്ണൻ, ശ്രീഷു , ‘ ബാലകൃഷ്ണൻ കുന്നത്ത്, ഉണ്ണികൃഷ്ണൻ, നസറുദ്ദീൻ, വിജയൻ കീഴലത്ത്, എം.ഒ. ഗോപാലൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയുടെ രേഖകള്‍ നഷ്ടപ്പെട്ടു

Next Story

കായണ്ണ ഭഗവതി ക്ഷേത്രം ചിറ ബഹുജനപങ്കാളിത്തത്തോടെ നവീകരിക്കും

Latest from Local News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

2024 ജൂലായ്  ഒന്നിൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ

ഭാരതീയ വിദ്യാനികേതൻ കൊയിലാണ്ടി സങ്കുൽ തല രാമായണ മത്സരം സംഘടിപ്പിച്ചു

ഭാരതീയ വിദ്യാനികേതൻ കൊയിലാണ്ടി സങ്കുൽ തല രാമായണ മത്സരങ്ങൾ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജില്ലാ