കൊയിലാണ്ടി പ്രദേശത്തെ പലയിടങ്ങളിലും കാലത്ത് 10:20 നും 10 40 നും ഇടയിൽ ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. നഗരത്തിന്റെ പല പ്രദേശത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും മുറിഞ്ഞു വീഴുകയും ചെയ്തതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരും കർമ്മനിരതരായി രംഗത്ത് ഇറങ്ങി കഴിഞ്ഞു.
ശക്തമായ കാറ്റിനെ തുടർന്ന് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. കൊയിലാണ്ടി അമൃത വിദ്യാലയത്തിന് സമീപത്തുള്ള പോസ്റ്റുകളും കാറ്റിനെ തുടർന്ന് തകരുകയുണ്ടായി. പലയിടങ്ങളിലും ഇലക്ട്രിക് കമ്പനി പൊട്ടിക്കിടക്കുന്നുണ്ട്.
കീഴരിയൂർ കുറുമയിൽ താഴ പുതിയെടത്ത് മീത്തൽ പ്രദീപൻ്റെ വീട്ന് മുകളിൽ മരം വീണ് വീടിൻ്റെ സ്ലാബ് തകർന്നിട്ടുണ്ട്.
ആളുകൾ ജാഗ്രത പാലിക്കുക, അനാവശ്യമായ യാത്രകൾ കഴിവതും ഒഴിവാക്കുക, ജലാശയങ്ങളിലും വെള്ളക്കെട്ടിലും പലയിടങ്ങളിലും വൈദ്യുതി ലൈൻ പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ നേരിയ ഒരു അശ്രദ്ധ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കും. പരമാവധി വാഹനങ്ങൾ മരങ്ങൾക്ക് സമീപം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. പുഴകൾക്കും തോടുകൾക്കും സമീപത്തുള്ള പല പ്രദേശങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ശക്തമായ കാറ്റും കടൽക്ഷോഭം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന നിർദ്ദേശവും അധികാരികൾ നൽകിയിട്ടുണ്ട്.