നാഷണൽ ഹൈവേ വിഷയത്തിൽ അടിയന്തര പരിഹാരം വേണം; തഹസിൽ ദാറെ യൂത്ത് ലീഗ് ഉപരോധിച്ചു

നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി,തിക്കോടി,നന്തി എന്നിവിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് അടിയന്തരമായ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് കൊയിലാണ്ടി തഹസിൽദാറെ ഉപരോധിച്ചു.
വിഷയത്തിൽ ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കുവാനും പ്രദേശം സന്ദർശിക്കുന്നതിനും മണ്ഡലത്തിലെ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ വിഷദമായി ചർച്ച ചെയ്ത് ശാശ്വത പരിഹാരം കാണണമെന്നും യൂത്ത് ലീഗ് തഹസിൽദാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊയിലാണ്ടി മുത്താമ്പി റോഡിലെ അടിപ്പാതയുമായി ബന്ധപ്പെട്ട യാത്രാക്ലേശവും അവിടെയുള്ള വെള്ളക്കെട്ടിനും പരിഹാരം വേണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടത് പ്രകാരം ഉടൻ അവിടെ ക്വോറിവേസ്റ്റ് നിക്ഷേപിച്ച് വിഷയം പരിഹരിക്കുമെന്നും തഹസിൽദാർ ഉറപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.