ദേശീയപാതയിലെ വെള്ളക്കെട്ട്,അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടർക്ക് നിവേദനം നൽകി

/

ദേശീയപാതയിലെ വെള്ളക്കെട്ട്,അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടർക്ക് നിവേദനം നൽകി. നിലവിൽ നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന അഴിയൂർ- വെങ്ങളം നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി ,തിക്കോടി, മൂടാടിയിലെ നന്തി പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു.

ഗതാഗത തടസ്സത്തോടൊപ്പം വലിയ അപകടങ്ങൾക്ക് സാധ്യത ഈ മേഖലയിലുണ്ട്. ഈ പ്രതിസന്ധി ജനജീവിതം ദുസ്സഹമാക്കുന്നുണ്ട് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ സിംഗിനെ കണ്ട് യൂത്ത് ലീഗ് പരാതി നൽകി

കോഴിക്കോട് ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ എം എസ് എഫ് ജില്ല പ്രസിഡണ്ട് അഫ്നാസ് ചോറോട്, കൊയിലാണ്ടി നിയോജക മണ്ഡലംമുസ്‌ലിം യൂത്ത‌ലീഗ് പ്രസിഡൻറ് കെ കെ റിയാസ്, ജനറൽ സെക്രട്ടറി ഫാസിൽ നടേരി എന്നിവർ സംബന്ധിച്ചു.

വിഷയത്തിൽ പരമാവധി വേഗത്തിൽ ചർച്ചകൾ നടത്തി പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പ്നൽകി.

Leave a Reply

Your email address will not be published.