മേപ്പയൂർ : ഒരു ഭാഗത്ത് ക്ഷേമ കാരുണ്യ പ്രവർത്തനം നടത്തിയും മറുഭാഗത്ത് വിഴിഞ്ഞം പോലുള്ള വൻ വികസനം പദ്ധതികളും നടത്തിയ ഉജ്ജ്വലനായ ഭരണാധികാരിയും മനുഷ്യസ്നേഹിവുമായിരുന്നു ഉമ്മൻചാണ്ടി എന്ന് ഡിസിസി ജനറൽ സെക്രട്ടറി പി. കെ രാഗേഷ്. മേപ്പയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണവും ഉമ്മൻചാണ്ടി രക്തദാന രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ കെ അനുരാഗ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ഡി. വൈ. എഫ്. ഐ യിൽ നിന്നും യൂത്ത് കോൺഗ്രസ്സിലേക്ക് വന്ന അർച്ചന എൻ കൃഷ്ണന് സ്വീകരണവും നൽകി.അശ്വിൻ വട്ടക്കണ്ടി, സി. പി നാരായണൻ, സി. പി സുഹനാദ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പെരുമ്പട്ടാട്ട് അശോകൻ, സത്യൻ വിളയാട്ടൂർ, എം. വി ചന്ദ്രൻ, സായൂജ്, അർച്ചന, അർഷിന എന്നിവർ സംസാരിച്ചു.
ജൂലൈ 20 ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മേപ്പയൂർ ടി. കെ ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.