കൊയിലാണ്ടി: സംഘടനാ പ്രവര്‍ത്തനത്തില്‍ തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍,അവ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും മുന്നോട്ടു പോകുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.എസ്.എഫ്.ഐക്കെതിരായ മാധ്യ നുണ പ്രചാരണങ്ങള്‍ക്കെതിരെ കൊയിലാണ്ടി ഗുരുദേവാ കോളേജ് പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാമ്പസില്‍ ക്രിമിനല്‍ സംഘങ്ങളെയും ലഹരി മാഫിയകളെയും വളര്‍ത്തുകയാണ് കോണ്‍ഗ്രസും ബീ.ജെ.പിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും ചെയ്യുന്നത്. ഇത്തരക്കാരെ ഉപയോഗിച്ചു എസ്.എഫ്.ഐക്കാരെ എഴുതി തുലപ്പിച്ചു കളയാമെന്നത് മാധ്യമങ്ങളുടെ വ്യാമോഹം മാത്രമാണ്.
എസ്.എഫ്.ഐ പ്രവര്‍ത്തകരെ നാദാപുരത്തും തിരുവനന്തപുരത്തും മൃഗീയമായി മര്‍ദ്ദിച്ചപ്പോള്‍ ഒരു ചെറു വാര്‍ത്തയെങ്കിലും നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മറിച്ച് എസ്.എഫ്.ഐയുടെ ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് അന്തി ചര്‍ച്ച നടത്തുകയാണ് ചാനലുകാരും പത്രങ്ങളും. സ്വകാര്യ എയിഡഡ്,അണ്‍ എയിഡഡ് കോളേജ് മാനേജ്‌മെന്റിന് ഇഷ്ടമല്ലാത്തതിന്റെ പേരില്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു തിരിച്ചു പോകാന്‍ എസ്.എഫ്.ഐ സന്നദ്ധമല്ലെന്ന് ആര്‍ഷോ പറഞ്ഞു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് ബി.ആര്‍.അഭിനവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി കെ.സത്യന്‍,കെ.സി.മുഹമ്മദ് ഫര്‍ഹാന്‍,സായൂജ് തുടങ്ങിയവര്‍ സംസാരിച്ചു.