നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്സ് നിർമ്മാണം പന്തലായനിയിലെ യാത്ര ക്ലേശത്തിന് പരിഹാരമായി അണ്ടർ പാസ്സ് നിർമ്മിക്കണം :ഷാഫി പറമ്പിൽ എം.പി

നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തോടെ പന്തലായിനി നിവാസികൾ അനുഭവിക്കുന്ന യാത്ര ക്ലേശത്തിന് പരിഹാരമായി, അനുയോജ്യമായ സ്ഥലത്ത് അണ്ടർപാസ് അനുവദി ക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്കും ഷാഫി പറമ്പിൽ നിവേദനത്തിൻ്റെ കോപ്പി അയച്ചു.

നന്തി-ചെങ്ങോട്ടുക്കാവ് ബൈപ്പാസ്സിൻ്റെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ പന്തലായനി, വിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുപയോഗിക്കുന്ന വിയ്യൂർ-പന്തലായനി-കൊയിലാണ്ടി റോഡ് പെരുവട്ടൂർ-പന്തലായനി-കൊയിലാണ്ടി റോഡ് കാട്ടുവയൽ- പന്തലായനി ജി.എച്ച്.എസ് സ്‌കൂൾ റോഡ് തുടങ്ങി നിരവധി റോഡുകൾ യാത്രായോഗ്യമല്ലാതാകു കയാണ്.

നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന പന്തലായനി ഹയർ സെക്കൻ്ററി സ്‌കൂൾ, കൊയിലാണ്ടി ഹയർ സെക്കന്ററി സ്‌കൂൾ, പന്തലായനി ബി.ഇ.എം സ്‌കൂൾ, കൊയിലാണ്ടി റയിൽവേ സ്റ്റേഷൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളിലേക്ക് എത്തിച്ചേരേണ്ട വിദ്യാർത്ഥികളും ബഹുജനങ്ങളും ആശ്രയിക്കുന്ന ഈ റോഡുകളിലെ ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്. ഇതിന് പരിഹാരമായി മേൽപ്പറഞ്ഞ റോഡുകൾക്ക് പൊതുവായി ബൈപ്പാസ്സിന് കുറുകെ ഒരു അണ്ടർപ്പാസ് നിർമ്മിക്കേണ്ടത് അനിവാര്യമാണ്. ഇതിൻ്റെ നിർമ്മാണം മുൻഗണന നൽകിക്കൊണ്ട് ബന്ധപ്പെട്ട ഏജൻസികളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണ മെന്ന് കലക്ടറോട് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ശക്തമായ കാറ്റും മഴയും നിടുംപൊയിൽ 5 പോസ്റ്റ് മുറിഞ്ഞു

Next Story

കോഴിക്കോട് ജില്ലയ്ക്ക് വെള്ളിയാഴ്ച അവധി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി