വൈദ്യുതി പുനസ്ഥാപിക്കാൻ കഠിനാധ്വാനം കെഎസ്ഇബി ജീവനക്കാർക്ക് ബിഗ് സല്യൂട്ട്

വ്യാഴാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ കൊയിലാണ്ടി മേഖലയിൽ 50 ഓളം സ്ഥലത്താണ് ലൈൻ പൊട്ടിവീണതും പോസ്റ്റുകൾ മുറിഞ്ഞു വീണതും. കാപ്പാട് കടലോരത്ത് ഏഴ് ഹൈടെൻഷൻ പോസ്റ്റുകളാണ് തകർന്നത്. കൊയിലാണ്ടിയിലും മൂടാടി നാലു വീതവും പോസ്റ്റുകൾ വീണു.മരങ്ങൾ കടപുഴകി വീണു നിരവധി സ്ഥലത്ത് വൈദ്യുതി ലൈൻ അറ്റു കിടക്കുകയാണ്. ഇവ നന്നാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ അക്ഷീണം പ്രവർത്തിക്കുകയാണ്. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും ലൈൻമാൻമാരും ഓവർസിയർമാരും തോളോട് തോൾ ചേർന്നാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള പ്രവർത്തി നടത്തുന്നത് വ്യാഴാഴ്ച രാത്രിയും പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ് .എല്ലാ പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്.

കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നാശനഷ്ടമാണ് വൈദ്യുതി വിതരണ സംവിധാനത്തിന് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് എച്ച്.ടി. പോസ്റ്റുകളും എല്‍.ടി. പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ക്ക്‍ കേടുപാടുകള്‍ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപകൽ ഭേദമില്ലാതെ കർമ്മനിരതരാണ്. സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍വ്വഹിക്കുന്ന 11 കെ.വി. ലൈനുകളുടെയും ട്രാന്‍സ്ഫോര്‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും മുന്‍ഗണന. തുടര്‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. പ്രതികൂല സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന

മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. പുറത്തിറങ്ങുമ്പോൾ ജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം.
ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ കസ്റ്റമര്‍കെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും.

Leave a Reply

Your email address will not be published.

Previous Story

കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

Next Story

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു; 40 ഓളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ