ഉരുപുണ്യകാവ് ക്ഷേത്രത്തിൽ രാമായണ പാരായണവും കർക്കിടക കഞ്ഞി പ്രസാദ വിതരണവും

മൂടാടി : ഉരുപുണ്യകാവ് ക്ഷേത്രത്തിൽ രാമായണമാസാചരണം തുടങ്ങി. കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി പ്രസാദം എല്ലാ ദിവസവും രാവിലെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.
ക്ഷേത്രപാരമ്പര്യ ട്രസ്റ്റി ഗോപാലകൃഷ്ണൻ നമ്പീശൻ ക്ഷേത്ര ലഘുഭക്ഷണശാലയിൽ കർക്കിടക കഞ്ഞിയുടെ ആദ്യ വിതരണം നടത്തി. ക്ഷേത്രത്തിൽ ദിവസവും ഗോപാലകൃഷ്ണൻ കാർമ്മികത്വത്തിൽ രാമായണ പാരായണവും നടക്കും. കർക്കിടക മാസം പ്രമാണിച്ച് വിശേഷാൽ പൂജകളും ഉണ്ടാകും.

Leave a Reply

Your email address will not be published.