വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി

കോഴിക്കോട്: ആറ് വരിപ്പാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി അറിയിച്ചു. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണം. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി – കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി – പുറമേരി – നാദാപുരം – കക്കട്ടില്‍ കുറ്റ്യാടി – പേരാമ്പ്ര ബൈപ്പാസ് – നടുവണ്ണൂര്‍ – ഉള്ള്യേരി – അത്തോളി – പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍ – ചാനിയംകടവ് – പേരാമ്പ്ര മാര്‍ക്കറ്റ് – പേരാമ്പ്ര ബൈപ്പാസ് – നടുവണ്ണൂര്‍ – ഉള്ള്യേരി – അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന് – അത്തോളി – ഉള്ള്യേരി – നടുവണ്ണൂര്‍ – കൈതക്കല്‍ – പേരാമ്പ്ര ബൈപ്പാസ് – കൂത്താളി – കടിയങ്ങാട് – കുറ്റ്യാടി – കക്കട്ട് – നാദാപുരം – തൂണേരി – പെരിങ്ങത്തൂര്‍ വഴി പോകണം.

വടകര ഭാഗത്തുനിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകള്‍ പയ്യോളി സ്റ്റാന്‍ഡില്‍ കയറാതെ പേരാമ്പ്ര റോഡില്‍ കയറി ജങ്ഷനില്‍ നിന്ന് കുറച്ച് മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്രയിലേക്ക് പോകണം. ഗതാഗതമാറ്റം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous Story

കലിയനെ വരവേറ്റ് മേപ്പയ്യൂർ വിളയാട്ടൂർ മൂട്ടപ്പറമ്പ് നിവാസികൾ

Next Story

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

Latest from Main News

സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ

സ്വർണവില റെക്കോർഡിട്ടു

പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു. സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇതോടെ ആദ്യമായി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തെ പണിമുടക്ക്

ശബരിമലയിൽ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം

ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍

ഇന്നും നാളെയും സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍