ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം

കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് തള്ളിയതില്‍  പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. കുളം പോലെ കുഴിയെടുത്ത് യാതൊരു അടച്ചുറപ്പമില്ലാതെയാണ് മനുഷ്യ വിസര്‍ജ്ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം ആശുപത്രി അധികൃതര്‍ പുറം തള്ളിയത്. കുഴിയില്‍ മത്സ്യത്തെ നിക്ഷേപിച്ച് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തശേഷം എച്ച് എം സി മീറ്റിംഗ് ഹാളിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എം എല്‍ എ യും നഗരസഭ അദ്ധ്യക്ഷയും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ പിടിപ്പുകേടാണ് ഇത്രവലിയ ദുരിതത്തിലേക്ക് ജനങ്ങളെ തള്ളിവിടാന്‍ ഇടയാക്കിയത് എന്നും കോണ്‍ഗ്രസ്സ് പറഞ്ഞു.

കഴിഞ്ഞ 16 ദിവസമായി ഡയാലിസിസ് യൂണിറ്റിലെ വെള്ളവും ശുചിമുറിയിലെ മാലിന്യവും ഇതേ കുഴിയിലേക്ക് മോട്ടോര്‍ വെച്ച് അടിച്ചുകൊണ്ടിരിക്കുകയാണ്. കുഴി നിറഞ്ഞ് കവിഞ്ഞ് മനുഷ്യവിസര്‍ജ്ജം ഉള്‍പ്പെടെ പുറത്തേക്കൊഴുകിയിട്ടും ആശുപത്രി അധികൃതരോ നഗരസഭയോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല 16 ദിവസമായി ദിവസം 2000 രൂപ നിരക്കില്‍ വാടകക്കെടുത്ത മോട്ടോര്‍ വെച്ചാണ് ഈ ജോലി നിര്‍വ്വഹിക്കന്നത്. ഈ ഇനത്തില്‍ ഇതുവരെ 32000 രൂപ ചെലവഴിച്ച് കഴിഞ്ഞു. പുതിയ മോട്ടോര്‍ വാങ്ങുന്നതിന് 26000 രൂപ മാത്രം ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇത്രയും അധികം തുക ചെലവഴിച്ച് അഴിമതി നടത്തുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത രണ്ട് കോടിയോളം രൂപ മുന്‍ എം.എല്‍.എ യുടേയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്റെയും പേരില്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഇത്രയും തുകയുണ്ടായിരുന്നിട്ടും വിശാലമായ ഒരു ടാങ്ക് കുഴിക്കുവാന്‍ പോലും തയ്യാറാകാത്തത് അഴിമതി നടത്താനുള്ള ഒരു അവസരവും പാഴാക്കില്ല എന്ന ജനപ്രതിനിധികളുടെ പിടിവാശിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ സ്വാഗതം പറഞ്ഞു. നോര്‍ത്ത് ണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സതീഷ് കുമാര്‍, കെ. സുരേഷ് ബാബു, ഷീബ അരീക്കല്‍, മണി പാവുവയല്‍, ശ്രീജു പയറ്റുവളപ്പില്‍, രാജു പി വി, പത്മനാഭന്‍, നീരജ്‌ലാല്‍ നിരാല, സുധീഷ് എന്നിവര്‍ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഡി.വൈ.എഫ്.ഐ വഗാഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Next Story

4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ

Latest from Local News

അഴിയൂർ, ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി

ചോമ്പാല : അഴിയൂർ, ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചോമ്പാല പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് നടത്തി.യു. ഡി.എഫ്

ബസ്സ് ഓട്ടോയിലിടിച്ച് പരിക്കേറ്റ വെങ്ങളം സ്വദേശിനി മരിച്ചു

 കോഴിക്കോട് നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിനി

കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ അവകാശികളില്ലാതെ മൃതദേഹങ്ങൾ

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ 13 മൃതദേഹങ്ങൾ രണ്ടുമാസത്തിലേറെയായി സംസ്‌കാരം കാത്തുകിടക്കുകയാണ്. നിലവിൽ മോർച്ചറിയിലെ 36 മൃതദേഹങ്ങൾ

ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ സുഹൃത്ത്; യുവതിയെ ഭീഷണിപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം : എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചു. ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്റെ അടുത്ത