ഡി.വൈ.എഫ്.ഐ വഗാഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നന്തിയിലെ കരാര്‍ കമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വഗാഡ് ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് നിരത്തി മാര്‍ച്ച് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ അകത്ത് കടന്നത് സംഘര്‍ഷത്തിനിടയാക്കി.

ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ് ഉള്‍പ്പടെ 25 പേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉള്‍പ്പടെയുളളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ദേശീയപാത സര്‍വ്വീസ് റോഡിലെ കുണ്ടും കുഴികളും ഒഴിവാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ്ശ അന്തരിച്ചു

Next Story

ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം

Latest from Local News

എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

മുക്കം:കളൻതോട് എസ്‌.ബി.ഐ.യുടെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ 2.30ഓടെ കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടി. അസം സ്വദേശിയായ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

2024 ജൂലായ്  ഒന്നിൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ