കൊയിലാണ്ടി സബ് കോടതി വളപ്പിലും റെയിൽവേ സ്റ്റേഷൻ റോഡിലും വൻമരം കടപുഴകി വീണു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് റെയിൽവേ സ്റ്റേഷൻ റോഡിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഉച്ചയോടെയാണ് കൊയിലാണ്ടി കോടതി വളപ്പിൽ മരം വീണത്. കോടതി വളപ്പിൽ സ്ഥാപിച്ച ജലസംഭരണി മരം വീണതിനെത്തുടർന്ന് ചെരിഞ്ഞ നിലയിലാണ്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർബാബുവിന്റെ നേതൃത്വത്തിൽ എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി കെ,സിജിത് സി,ബബീഷ് പി എം,രജീഷ് വി പി,ഹോംഗാർഡൻ മാരായ ഓംപ്രകാശ്,പ്രദീപ് സി എന്നിവർരക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.