താൽക്കാലിക സംഭരണ കേന്ദ്രങ്ങളില്ല, നഗരസഭയുടെ ഹരിതകർമ്മസേന പ്രവർത്തനം താളം തെറ്റുന്നു

കൊയിലാണ്ടി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കുന്ന അജൈവ പാഴ് വസ്തുക്കളാണ്  റോഡരികിൽ സൂക്ഷിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഓരോ നഗരസഭയിലും പഞ്ചായത്തുകളിലും ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ പാഴ് വസ്തുക്കൾ തരംതിരിച്ച് താൽക്കാലികമായി സൂക്ഷിക്കുന്നതിന് എല്ലാ വാർഡുകളിലും അല്ലെങ്കിൽ രണ്ടു മൂന്നു വാർഡുകൾ കേന്ദ്രീകരിച്ചു മിനി  എം.സി.എഫുകളും നഗരസഭാ തലത്തിൽ എംസിഎഫ്, ആർ ആർ എഫ് സംവിധാനങ്ങളും ഉണ്ടാക്കേണ്ടതുണ്ട്. എന്നാൽ പലപ്പോഴും പ്രാദേശികമായ എതിർപ്പുകൾ കാരണമാണ് ഇവ പല നഗരസഭാപ്രദേശത്തും സ്ഥാപിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ സാധിക്കാതിരിക്കുന്നത്.

നമ്മുടെ കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായ ബ്രഹ്മപുരം തീപിടുത്തം, കഴിഞ്ഞ ദിവസം ഉണ്ടായ ആമയിഴഞ്ചാൻ തോട്ടിൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയുടെ ജീവൻ നഷ്ടപ്പെട്ടത് ഉൾപ്പെടെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുപോലും ഓരോ പ്രദേശത്തും മിനി എം.സി.എഫ് സ്ഥാപിച്ച് ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ മഴ നനയാതെ കൃത്യമായി ഏജൻസികൾക്ക് കൈമാറാൻ പര്യാപ്തമായ വിധത്തിലുള്ള സംവിധാനങ്ങൾ ഒരുക്കാൻ കൊയിലാണ്ടി നഗരസഭയ്ക്കും കഴിയുന്നില്ല. പ്രാദേശികമായ ചില താൽപര്യങ്ങളും എതിർപ്പുകളും ആണ് പലപ്പോഴും ഇത്തരം അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ നിന്ന് തദ്ദേശസ്ഥാപനങ്ങളുടെ ഭരണകർത്താക്കന്മാർക്ക് വിലങ്ങു തടിയായി നിൽക്കുന്നത്.

എന്നാൽ നഗരസഭകൾക്ക് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലഭിക്കുന്ന ഫണ്ടുകൾ (ഇൻഫർമേഷൻ എജുക്കേഷൻ കമ്മ്യൂണിക്കേഷൻ ,വിവര വിജ്ഞാന വ്യാപന പരിപാടികൾക്കായി ലഭിക്കുന്ന ഫണ്ടുകൾ) ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ ഇതിന്റെ ആവശ്യകത കൃത്യമായി ബോധ്യപ്പെടുത്തി വാർഡുകളിൽ മിനി എം.സി.എഫുകളും നഗരസഭയിൽ എ.സി.എഫ്, ആർ.ആർ.എഫ് ഇവയും സ്ഥാപിക്കേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. ഇതിൽ പരാജയപ്പെടുമ്പോഴാണ് വീടുകളിൽ നിന്ന് കൃത്യമായി തരംതിരിച്ച് കഴുകി വൃത്തിയാക്കി ഉണക്കി ഹരിതകർമസേന ശേഖരിക്കുന്ന റീസൈക്കിൾ ചെയ്യാവുന്ന ഇത്തരം വസ്തുക്കൾ ഇതുപോലെ അലക്ഷ്യമായി അല്ലെങ്കിൽ റീസൈക്ലിങ് പറ്റാത്ത വിധത്തിൽ ലക്ഷക്കണക്കിന് രൂപ കമ്പനികൾക്ക് അങ്ങോട്ടേക്ക് കൈമാറി നീക്കം ചെയ്യേണ്ട സ്ഥിതിയിലേക്ക് വരുന്നത്. മറ്റ് ഡിപ്പാർട്ട്മെൻ്റുകളുടെ ഉടമസ്ഥതയിലും, പുറമ്പോക്കായും കിടക്കുന്ന ഭൂമി ഫലപ്രദമായി വിനിയോഗിച്ച് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു. ശാസ്ത്രീയ മാലിന്യ സംസ്കരണത്തെക്കുറിച്ച് പറയുമ്പോൾ തന്നെ ഇങ്ങനെ മഴകൊള്ളുന്ന വിധത്തിൽ കൊതുകു വളർച്ചക്ക് സാധ്യമാകുന്ന വിധത്തിൽ പ്ലാസ്റ്റിക് ശേഖരിച്ച് വെക്കുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

Next Story

ഗാലക്സി കോളേജ് യൂനിയൻ ഇലക്ഷൻ മാതൃകയായ്

Latest from Local News

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3 കാർഡിയോളജിവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെ ആറ്

എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

മുക്കം:കളൻതോട് എസ്‌.ബി.ഐ.യുടെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ 2.30ഓടെ കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടി. അസം സ്വദേശിയായ