മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സഫ മക്കാ ഗ്രൂപ്പിൻ്റെ എക്സലൻസ് അവാർഡ് എ.കെ ജാബിർ കക്കോടിക്ക്

റിയാദ്: സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കൺവീനറുമായ എ.കെ ജാബിർ കക്കോടിയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഉപഹാരവുമടങ്ങുന്നതാണ് അവാർഡ്. റിയാദ് സഫ മക്കയിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ മെഡിക്കൽ ഗ്രൂപ്പ് എം.ഡി മുഹമ്മദ് ഷാജി അരിപ്ര പുരസ്കാരം സമർപ്പിക്കും.ഇന്ത്യയ്ക്കത്തും പുറത്തുമുള്ള വ്യവസായികൾ, ബിനിനസുകാർ, ഡോക്ടർമാർ, സുഹൃത്തുക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
പാവങ്ങളുടെ അത്താണിയായി വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമാണ് കക്കോടി ചെറുകുളത്ത് താമസിക്കുന്ന ഈ മനുഷ്യ സ്നേഹി. മറ്റുള്ളവരുടെ വേദനകൾ സ്വന്തമായി കരുതുന്ന ഇദ്ദേഹം കോഴിക്കോട് ജില്ലയുടെ മുക്കിലും മൂലയിലും ഓടിയെത്തി സാന്ത്വനം പകരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തെ വിവിധ സംഘടനകളുടെ സി.എച്ച് പ്രതിഭ അവാർഡ്,ഡോ.ബി.ആർ അംബേദ്കർ അവാർഡ്, സുഗതകുമാരി അവാർഡ്, ജനം ചാരിറ്റി അവാർഡ്, വിൽപന ബിസിനസ് ഗ്രൂപ്പ് അവാർഡ്, ദർശന ടിവി ചാനലിന്റെ ആദരവും തുടങ്ങിയവ തേടിയെത്തിയിട്ടുണ്ട്.
ജീവിതത്തിന്റെ നടവഴികളിൽ അരണ്ട വെളിച്ചത്തിൽ സഹജീവികൾക്ക് സ്വാന്തനത്തിൻ്റെ മിന്നാമിന്നിയുടെ പ്രകാശമാകാൻ എന്നും ജാബിർ ശ്രമിച്ചിട്ടുണ്ടെന്ന് കാണാം. കക്കോടി മേഖല
ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി മുഖേന പലിശരഹിത വായ്പകളും, നിർദ്ധനരായ വിധവകൾ, യത്തീമുകൾ, രോഗികൾ തുടങ്ങിയവർ മാസാന്തരം ഭക്ഷ്യസാധന കിറ്റുകളും, റമസാൻ,പെരുന്നാൾ, ഓണം, വിഷു തുടങ്ങിയവ ആഘോഷങ്ങളിൽ കിറ്റും മുടങ്ങാതെ നൽകി വരുന്നുണ്ട്. കൂടാതെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് വിശപ്പടക്കാൻ ഭക്ഷണ പൊതികൾ, സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് അതിനാവശ്യമായ ഓട്ടോറിക്ഷ, തയ്യൽ മെഷീൻ, മത്സ്യം പച്ചക്കറി തുടങ്ങിയവയും ആവശ്യമായ സമയങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ തുടങ്ങിയവയും രോഗികൾക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടലുകളും സഹായങ്ങളും, മരുന്നുകൾ, വിവാഹ സഹായങ്ങൾ തുടങ്ങി ആലംബഹീനരായ മനുഷ്യരുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അകറ്റുവാനായി തൻ്റേതായ വലിയ പങ്കിലൂടെ വിവിധങ്ങളായ സഹായങ്ങൾ ചെയ്തു വരുന്ന മഹത് വ്യക്തിത്വമാണ് അദ്ദേഹം. ചുരുക്കി പറഞ്ഞാൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് ജാബിറിൻ്റെ കൈ സ്പർശമേൽക്കാത്ത മേഖലകൾ വിരളമെന്നു പറയാം.

Leave a Reply

Your email address will not be published.

Previous Story

പാറക്കടവ് വാണിയപീടികയിൽ ശദ അസൈനാ അന്തരിച്ചു

Next Story

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

Latest from Local News

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് തേങ്ങയേറും പാട്ടും ഭക്തിസാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് ( 12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രൻ നായർ കാർമികത്വം

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെ നടന്ന അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ കൈമാറി

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം

ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു.

ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു.  ജയൻ അഭിനയിച്ച

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ല