മേപ്പയ്യൂർ : – വിളയാട്ടൂർ – മൂട്ടപ്പറമ്പ് നിവാസികൾ ഇത്തവണയും ഉത്സവ അന്തരീക്ഷത്തിൽ കലിയനെ വരവേറ്റു. പഞ്ഞ മാസത്തിൽ കഷ്ടതകൾ അകറ്റാനും ഫലസമൃദ്ധിക്കും നാടൊന്നായി പ്രാർത്ഥിക്കുക എന്നത് പഴയ കാലത്തെ വിശ്വാസമാണ്. ചക്കയും മാങ്ങയും തേങ്ങയും ചോറും ചുവന്ന ഗുരുതിയും കറുത്ത ഗുരുതിയും ആലയും കൂടയും ഏണിയും കോണിയും സമീപത്തെ പ്ലാവിന് ചുവട്ടിൽ സംഘാടകർ ഒരുക്കിയിരുന്നു.
ചാപ്പ കെട്ടിയും ഓലച്ചൂട്ട് കത്തിച്ചും ബേൻ്റ് മേളത്തിൻ്റെയും അകമ്പടിയോട് കൂടി ഘോഷയാത്രയായ് കലിയനെ വരവേറ്റ് നടന്ന പരിപാടിക്ക് കൂനിയത്ത് നാരായണൻ കിടാവ്, സുനിൽ ഓടയിൽ,ശിവദാസ് ശിവപുരി ,എം.പി കേളപ്പൻ, പി.സി. കുഞ്ഞിരാമൻ നമ്പ്യാർ,പി.സി. നാരായണൻനമ്പ്യാർ ഫൈസൽ മുറിച്ചാണ്ടി, സി. കുഞ്ഞിരാമൻ,പി.കെ. സുധാകരൻ ,തുടങ്ങിയവർ നേതൃത്വം നൽകി. പായസ വിതരണവും നടന്നു.