നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിയായി കുന്നിടിച്ചു മാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിയായി കുന്നിടിച്ചു മാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡരികിലായ വീട് നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. വീടുകളുടെ അടിത്തറ ഭാഗം വരെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കോമത്തുകര ആവണിഹൗസില്‍ കെ.വി.പത്മിനിയുടെ വീട്.  വീട് അപകടാവസ്ഥയിലായതോടെ ഇവര്‍ മറ്റൊരിടത്തിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. ഏതാനും വീടുകള്‍ക്ക് കൂടി ഇത്തരം ഭീഷണി നിലനിൽക്കുന്നുണ്ട്.
മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ താമസിക്കുന്ന സ്ഥലവും വീടും ദേശീയപാതാധികൃതര്‍ ഏറ്റെടുക്കണമെന്നാണ് പത്മിനിയും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
5.45 സെന്റ് സ്ഥലമാണ് ഇവര്‍ക്ക് കോമത്തുകരയിലുളളത്. ഇതില്‍ വീടിനോട് ചേര്‍ന്നുളള ഒന്നര സെന്റ് സ്ഥലം ദേശീയപാതാ വികസനത്തിനായി അക്വയര്‍ ചെയ്തിരുന്നു. റോഡ് നിര്‍മ്മിച്ചു തുടങ്ങിയതോടെ ബാക്കി സ്ഥലവും ഇടിയാന്‍ തുടങ്ങി. ഗുരുതരമായ സുരക്ഷാഭീഷണി നിലനില്‍ക്കെ തന്നെ റോഡില്‍ നിന്ന് വീട്ടിലേക്ക് എത്താനുളള വഴിയും ഇല്ലാതായി.

പത്മിനി ഒറ്റക്കായിരുന്നു താമസം. വിവാഹിതരായ രണ്ട് പെണ്‍മക്കള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. വീട് താമസ യോഗ്യമല്ലാതായ സാഹചര്യത്തില്‍ ശേഷിക്കുന്ന സ്ഥലം കൂടി എന്‍.എച്ച്.എ.ഐ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ജില്ലാ കലക്ടര്‍, കൊയിലാണ്ടി എന്‍.എച്ച്.ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് എടവണ്ണപ്പാറ പണിക്കാരപ്പുറായയിൽ ഓടുന്ന ബസ്സിനു മുകളിൽ മരം വീണ് അപകടം

Next Story

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി

Latest from Local News

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3 കാർഡിയോളജിവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെ ആറ്

എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

മുക്കം:കളൻതോട് എസ്‌.ബി.ഐ.യുടെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ 2.30ഓടെ കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടി. അസം സ്വദേശിയായ