മുത്താമ്പി അടിപ്പാതയിലെ വെള്ളക്കെട്ട് സിപിഎം പ്രക്ഷോഭം 19 ന്

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തോടനുബന്ധിച്ച് മുത്താമ്പി അരിക്കുളം റോഡിൽ നിർമ്മിച്ച അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക, യാത്രക്കാർ അനുഭവിക്കുന്ന അപകട ഭീഷണി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സി.പി.എം പ്രക്ഷോഭത്തിലേക്ക് .ജൂലായ് 19ന് വൈകിട്ട് 5 മണിക്ക് അടിപ്പാതയ്ക്ക് സമീപം ബഹുജനധർണ സംഘടിപ്പിക്കാൻ സി.പി.എം കൊയിലാണ്ടി സെൻറർ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.ദേശീയപാത അതോറിറ്റിയുടെ അലംഭാവനത്തിനെതിരെയാണ് ധർണ്ണ.

Leave a Reply

Your email address will not be published.