ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിനും ഇന്ന് തുടക്കമാകും

കോഴിക്കോട്: ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിനും ഇന്ന് തുടക്കമാകും. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും.

കർക്കടകം പഞ്ഞ മാസമായിരുന്നു പണ്ട്. മഹാമാരിയുടെയും തിരിമുറിയാതെ പെയ്യുന്ന മഴയിലെ വിളനാശത്തിൻ്റെയും കാലം. അതിനെ മറികടക്കാൻ വിശ്വാസികള്‍ ഭക്തിയിൽ അഭയം തേടും. കർക്കിടകാരംഭത്തിന് ദിവസങ്ങൾക്കുമുൻപ് തന്നെ വീടും പരിസരവും വൃത്തിയാക്കും. കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ ഒരു മാസം രാമായണ പാരായണം നടക്കും.

ഐശ്വര്യം നൽകുന്ന ശ്രീ ഭഗവതിയെ വരവേൽക്കുന്ന ചടങ്ങും കർക്കിടക മാസത്തിലെ പ്രത്യേകതയാണ്. വീടിന്റെ ഉമ്മറത്ത് വാല്‍കിണ്ടിയും നിലവിളക്കും ദശപുഷ്പങ്ങളും ഒരുക്കി ശീബോധി വയ്ക്കും. ദുരിതമകറ്റാനും മനസിൽ നന്മകള്‍ നിറയാനും ഇതിലൂടെ കഴിയുമെന്നാണ് വിശ്വാസം.

രാമായണം നല്‍കുന്ന സന്ദേശം!

ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു പോരുന്ന രണ്ടു ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും!

മനുഷ്യനോടൊപ്പം പക്ഷിമൃഗാദികളും, യക്ഷ,രാക്ഷസന്മാരും, ഋഷീശ്വരന്മാരും ഒക്കെ കഥാപാത്രങ്ങളാകുന്ന രാമായണത്തില്‍ ഈ തിര്യക്കുകളുടെ പ്രവര്‍ത്തിയില്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ധര്‍മ്മത്തിന്റെ പരിസ്ഫുരണങ്ങള്‍ കാണാം…

ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം!

സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത്!

മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കാവ്യം വ്യക്തമാക്കുന്നു!

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് രാമായണം ലോകത്തിനു നല്‍കുന്നത്!

സമാധാന ജീവിതത്തിനായി ത്യാഗം ജീവിതസ്വഭാവമാക്കാന്‍ രാമായണം പറയുന്നു! ഇതില്‍നിന്നുള്ള ഊര്‍ജ്ജമാണ് ത്യാഗത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ മറ്റുപലരെയും സജ്ജരാക്കിയത്!

രാമന്റെ അയനം – ”ധര്‍മ്മായനം” – ഭാരതത്തിലെ സ്ത്രീക്കും പുരുഷനും തുല്യമായി സ്വഭാവ മഹിമയ്ക്കുള്ള മകുടോദാഹരണമാണ്!

ന്യായവും നിഷ്ക്കല്മഷവുമായ
ഏതുകാര്യത്തെയും, അത് തനിക്ക് എത്രകണ്ട്
പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ നടപ്പാക്കുന്ന ആ നീതി ആണ് ”ശ്രീരാമധര്‍മ്മം ”.
— അത് തന്നെയാണ് രാമായണ സന്ദേശവും!

അരിഷ്ടതകള്‍ നിറഞ്ഞ കര്‍ക്കിടകത്തെ നാം ഭയത്തോടെ സ്വീകരിക്കാനൊരുങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ ആശ്വാസത്തിന്റെയും ഭക്തിയുടെയും നന്മയുടെയും രാമായണശീലുകള്‍ ഒഴുകിയെത്തി ആകുലതകളെ വഴിമാറ്റി വിടുന്നു.
മൂല്യബോധവും ലക്ഷ്യബോധവും ധര്‍മ്മബോധവും നന്മയും ഒരുപോലെ പ്രദാനം ചെയ്യാന്‍ രാമായണത്തിന് മാത്രമേ കഴിയുകയുള്ളൂ…

സഹജീവികളില്‍ ഏറ്റവും എളിയവരുടെപോലും ദുഃഖം സഹിക്കാന്‍ കഴിയാത്ത ത്യാഗനിഷ്ടനായ ഒരു മുനിയുടെ ഹൃദയവേദനയില്‍നിന്നും അല്ലങ്കില്‍ അധര്‍മ്മത്തിനെതിരെയുള്ള വിലക്കില്‍നിന്നാണ് ഉദാത്തമായ ഈ സൃഷ്ടി ഉടലെടുത്തത്!

“മാനിഷാദാ…”എന്ന് തുടങ്ങുന്ന ആ വിലക്ക് ധര്‍മ്മത്തിന്റെ എല്ലാവിധമായ സവിശേഷതകളും ചേര്‍ത്ത് വാല്മീകി മഹര്‍ഷി രാമകഥാമൃതമാക്കുകയായിരുന്നൂ…
അങ്ങനെ രാമായണം ആദര്‍ശ കാവ്യവും വാല്മീകി ആദര്‍ശ കവിയുമായി!

കര്‍മ്മവും ധർമ്മവും കൊണ്ടാണ് ശുദ്ധി, ജന്മം കൊണ്ടല്ല എന്ന് വ്യക്തമാക്കുന്ന ദിവ്യസന്ദേശമാണ് രാമായണം പകരുന്നത്!

ക്ഷത്രിയനായ വിശ്വാമിത്രന്‍ തപസ്സുകൊണ്ട് രാജര്‍ഷിയാകുന്നു!
കൊള്ളക്കാരനായ രത്നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ “രാമ” മന്ത്രം ജപിച്ച് ആര്‍ഷ ഭാരത സംസ്കാരത്തിലെ അനശ്വരനായ കവിയാകുന്നു!

മാതാ-പിതാക്കളോടുള്ള സ്നേഹത്തിന്റെ, സഹോദര സ്നേഹത്തിന്റെ, സുഹൃത്ത് ബന്ധത്തിന്റെ, ധര്‍മ്മത്തിന്റെ, നീതിയുടെ, ഭക്തിയുടെ എത്രയെത്ര ഉദാഹരണങ്ങള്‍……

മനുഷ്യനന്മയ്ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണ ശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നുതന്ന് നമ്മുടെ മനസ്സ് കീഴടക്കിയിരിക്കുന്നു!

“രാ” ഇരുട്ടെങ്കില്‍ “മാ” മായട്ടെ എന്നനുശാസിക്കുന്ന രാമായണം ഹൃദയാന്ധതയെയാണ് പ്രത്യക്ഷത്തില്‍ അകറ്റുന്നത്!
സജ്ജന സംഗമഫലവും ദുഷ്ടനിഗ്രഹത്തിനുള്ള കരുത്തും രാമായണത്തിലുണ്ട്!

വാനരനായ ഹനുമാന്‍ സകലസദ്‌ഗുണങ്ങളുടെയും വിളനിലമാണ്!
അസുരപ്രഭാവത്തെ ദേവമഹിമകൊണ്ട് അതിജീവിച്ച ധര്‍മ്മത്തിന്റെ കഥയാണ്‌ രാമായണം!

അധികാരഗര്‍വ്വില്‍ മതിമറക്കുമ്പോള്‍ ധര്‍മ്മച്യുതിയാണ് ഫലമെന്ന് അനുശാസിക്കുന്ന രാമായണം ഉദാത്തമായ പ്രജാഹിത പരിപാലനം നടത്തുന്ന ധര്‍മ്മിഷ്ടന്റെ കഥയാണ്‌!

ഒന്നില്‍ത്തന്നെ എന്തെല്ലാം മഹത്വങ്ങള്‍ ഉണ്ടായിരിക്കേണമോ അതെല്ലാമാണ്‌ രാമായണം!

സംഘര്‍ഷഭരിതവും സ്വാര്‍ത്ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തും അകറ്റാമെന്ന് രാമായണം ഉദ്ബോദിപ്പിക്കുന്നു!

ധര്‍മ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്ന രാമായണ മഹത്വം ഒരിക്കലും അവസാനിക്കുന്നില്ല!

ശോകത്തില്‍നിന്നു ഉരുത്തിരിഞ്ഞ ഈ ധര്‍മ്മക്കനി , ശോകം മാറ്റുന്നു!

രാമായണകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്!
മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു!
രാമനാകണോ രാവണനാകണോ സീതയാകണോ മന്ഥരയാകണോ എന്ന് തീരുമാനിക്കാൻ ഈ പുണ്യഗ്രന്ഥം നമ്മോടു പറയുന്നു!

ധർമ്മം പുലർത്താനായി രാജ്യഭരണം ഉപേക്ഷിച്ച ശ്രീരാമൻ ഏറെ സംതൃപ്തിയിലാണ് വനവാസത്തിനായി പുറപ്പെട്ടത്.
മാത്രമല്ല കുടുംബബന്ധങ്ങളുടെ ശ്രഷ്ഠതയും മഹത്വവും മനസ്സിലാകാൻ രാമായണം മാതൃകയാക്കണം!

രാമായണത്തിലെ സാഹോദര്യം എടുത്തുപറയേണ്ടതാണ്.
പാതിവ്രത്യ ‘പ്രതാപക്കൊടിയുടെ’ ചരടാണ് സീത!

ചുണ്ടിൽ രാമനാമവും ഹൃദയത്തിൽ രാമരൂപവുമായി രാമായണത്തിൽ നിറഞ്ഞു നിൽക്കുന്നു ശ്രീ ഹനുമാൻ
ദാസനായിരുന്നിട്ടും ഭക്ത ഹൃദയങ്ങളിൾ ദൈവമാണ്!

ഇങ്ങനെ നിത്യജീവിതത്തിലെ ഓരോരോ നിമിഷങ്ങളിലും മനുഷ്യന്‍ കടന്നുപോകുന്ന ഓരോ സംഭവവും എന്തുത്യാഗം സഹിച്ചായാലും അത് ധര്‍മ്മനിബദ്ധമായിരിക്കട്ടെ എന്നനുശാസിക്കുന്ന ”രാമായണസന്ദേശം” നമുക്കെന്നും പ്രചോദനമാകട്ടെ!!!

കാലം ചെല്ലുംതോറും രാമായണത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിന് വഴികാട്ടാനുള്ള മാർഗദർശി കൂടിയാണ്!

നമ്മുടെ എല്ലാവരുടെയും മനസ്സിലെ അജ്ഞാനമാകുന്ന ഇരുട്ട് മാഞ്ഞ് ജ്ഞാനമകുന്ന പ്രകാശം തെളിയട്ടെ!

ശ്രീരാമചന്ദ്ര ചരണങ്ങളില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് …..

“ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ”..

Leave a Reply

Your email address will not be published.

Previous Story

കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ അത്തോളിയിൽ ചേർന്നു

Next Story

അത്തോളി കൊളക്കാട് കുന്നോത്ത് മീത്തൽ രാജൻ അന്തരിച്ചു

Latest from Main News

സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ

സ്വർണവില റെക്കോർഡിട്ടു

പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു. സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇതോടെ ആദ്യമായി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തെ പണിമുടക്ക്

ശബരിമലയിൽ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം

ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍

ഇന്നും നാളെയും സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍