നാട്ടുകൂട്ടം നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ മoത്തിൽ താഴ കലിയൻ ദിനാഘോഷം നടന്നു


കൊയിലാണ്ടി: നാട്ടുകൂട്ടം നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ മoത്തിൽ താഴ കലിയൻ ദിനാഘോഷം നടന്നു. കാർഷിക സംസ്കൃതിയുടെ ഭാഗമായിട്ടാണ് ഈ ആഘോഷം ആചരിക്കുന്നത് സന്ധ്യാ സമയത്ത് ചൂട്ടു കത്തിച്ച് വാഴ പോള കൊണ്ട് കൂടൊരുക്കി, അതിൽ പ്ലാവില കൊണ്ട് നിർമ്മിക്കുന്ന കാള , പശു എന്നിവയും ഈർക്കലി കൊണ്ട് നിർമ്മിച്ച കോണിയും വെക്കും. കരി , മഞ്ഞൾ എന്നിവയും പാത്രങ്ങളിൽ കലക്കി വെക്കുക പതിവുണ്ട്. തുടർന്ന്
നാട്ടുകാർ സംഘമായി കലിയാ കലിയ കൂയ് , ചക്കയും മാങ്ങയും കൊണ്ടോരി കലിയാ എന്ന് വിളിച്ച് കൊണ്ട് നാടുചുറ്റും തുടർന്ന് ഒരു പ്ലാവിനെ വലം വെച്ച് അതിന് താഴെ ഏണിയും കൂടും സമർപ്പിക്കും നടുവത്തൂരിൽ നടന്ന കലിയൻ കൊടുക്കലിന് എടത്തിൽ രവി ,കെ.വി ബാബു’ വിനു തുരുത്തിയാട്ട് ആശാരി കണ്ടി വിനോദ്, യു. എം സര്യൻ .വി വി രവി. ഷിജു കെ.വി ശശി മുറിച്ചാണ്ടി. പി.സി ബാലൻ സൗഭാഗ്യ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ ഇളമ്പിലാട്ട് താഴ (ശ്രീകൃഷ്ണാലയം) സുജാത അന്തരിച്ചു

Next Story

കൊയിലാണ്ടിയിലെ വലിയ ചടയങ്ങൻ്റകത്ത് പരപ്പിൽ (വി.സി.പി) കുടുംബാംഗങ്ങൾ കുടുംബ സംഗമം സംഘടിപ്പിച്ചു

Latest from Main News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം