കൊയിലാണ്ടി മുത്താമ്പി അടിപ്പാതയിലൂടെ യാത്രക്കാര്‍ സഞ്ചരിക്കുന്നത് ജീവന്‍ പണയം വെച്ച്.മുട്ടറ്റം വെളളത്തില്‍ നിറയെ അപകടകരമായ കുഴികളുമുണ്ട്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കുഴിയില്‍ വീണു അപകടത്തില്‍പ്പെടുന്നത്.
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിപ്പാതയിലൂടെയുളള യാത്ര ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ദുരിത പൂര്‍ണമായി. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കൊയിലാണ്ടി മണ്ഡലത്തിലെ സുപ്രധാന റോഡാണിത്. എന്നാല്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പേ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തി കാരണം നാട്ടുകാര്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കൃത്യമായ സമയത്ത് ഓവുചാല്‍ ് സംവിധാനങ്ങള്‍ ഒരുക്കാത്തത് കാരണം പാലത്തിന് താഴെയുള്ള വെള്ളക്കെട്ടില്‍ നിരവധി ആളുകളാണ് ദിവസേന അപകടത്തില്‍പ്പെടുന്നത്. വശങ്ങളില്‍ നിന്നും ഒലിച്ചുവരുന്ന വെള്ളക്കുത്തിന്റെ ഭാഗമായി പാലത്തിന് അടിയില്‍ പലയിടങ്ങളിലും മെറ്റലുകളും മണ്ണും കൂടിക്കിടന്ന് കുഴികള്‍ രൂപപ്പെടുകയും ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും നിത്യ കാഴ്ചയായാണ്. നിരവധി തവണ പ്രദേശവാസികളും രാഷ്ട്രീയ കക്ഷികളും പ്രതിഷേധം അറിയിച്ചിട്ടും സമരങ്ങള്‍ നടത്തിയിട്ടും കരാര്‍ ഏറ്റെടുത്ത വാഗാട് കമ്പനി കണ്ടില്ലെന്ന് നടിക്കുകയാണ്.