ശക്തമായ മഴയിലും കാറ്റിലും ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്ക് ഭാഗത്തുള്ള കൂവളത്തിൻ്റെ കൊമ്പുകൾ പൊട്ടിവീണു. ഒരു ഭക്തക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. തെക്കെ നട പുതുക്കിപ്പണിതിരുന്ന കാലത്ത് ഈ കൂവളമരത്തെ നിലനിർത്തികൊണ്ടായിരുന്നു നിർമാണ പ്രവർത്തി നടത്തിയിരുന്നത്. സമീപത്തുള്ള അശോക മരവും മാവും മുറിച്ചു മാറ്റിയപ്പോഴും പ്രകൃതി ഭംഗിയും ഭക്തിസാന്ദ്രവുമായ അന്തരീക്ഷം ഒരുക്കിക്കൊണ്ട് നിൽക്കുന്ന ഈ കൂവളമരത്തെ അവിടെ തന്നെ നിലനിർത്തുകയായിരുന്നു.
കൂവളസമീപത്തൂടെ നടന്നു നീങ്ങിയ ഉണ്ണിക്കണ്ണൻ്റെ വീഡിയോ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.