മണ്ണെണ്ണ വിതരണം എല്ലാ റേഷൻ കടകളിലും ഉറപ്പ് വരുത്തണം -സി.എഫ്. കെ

കോഴിക്കോട്: സാധാരണക്കാർക്കുള്ളറേഷൻ മണ്ണെണ്ണ വിതരണം ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിലാക്കി നിജപ്പെടുത്തിയ നടപടി പുന:പരിശോധിക്കണമെന്നും റേഷൻ മണ്ണെണ്ണ വിതരണം മുൻകാലങ്ങളിലേതുപോലെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഉറപ്പ് വരുത്തണമെന്നും കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള( സി.എഫ്.കെ ) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ: ജി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.എഫ്. കെ സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സകരിയ്യ പള്ളിക്കണ്ടി, ഭാരവാഹികളായ എൻ. ഗോപാലകൃഷ്ണൻ,ഗഫൂർ ടി. മുഹമ്മദ് ഹാജി, അമ്പലപ്പുഴ ശ്രീകുമാർ, പത്മജാദേവി ആലപ്പുഴ, കെ.പി. അബ്ദുൽ ലത്തീഫ്, ശ്രീജിത്ത് കുമാർ, ജില്ലാ പ്രസിഡൻ്റുമാരായ സന്തോഷ് തുറയൂർ, മനോജ് പട്ടാട്, സുബൈർ ഇടുക്കി, സുലേഖ പൊന്നപ്പൻ, ആരിഫ മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.എഫ്. കെഅംഗങ്ങളുടെ വാഹനങ്ങളിൽ പതിക്കാനുള്ള സ്റ്റിക്കർ വിതരണോദ്ഘാടനം കെ.ജി. വിജയകുമാരൻ നായർ നിർവഹിച്ചു.

Leave a Reply

Your email address will not be published.