ചാത്തമംഗലം എന്‍ ഐ ടി കോമ്പൌണ്ടിനോട് ചേര്‍ന്ന് റോഡരികില്‍ ലോഡ് കണക്കിന് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതര്‍ മാലിന്യം തള്ളി കടന്നുകളഞ്ഞത്. പ്ലാസ്റ്റിക്, കുപ്പി, റബ്ബര്‍ എന്നിവ അടങ്ങിയ നാല് ലോഡോളം വരുന്ന മാലിന്യമാണ് റോഡിലും റോഡരികിലുമായി തള്ളിയിരിക്കുന്നത്. മഴയത്ത് ഇവയെല്ലാം പരന്നൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.


