കെ.പി. സി.സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

കെ.പി. സി.സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. എഴുത്തുകാരന്റെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കാണ് പുരസ്കാരം നൽകുന്നതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അറിയിച്ചു.

ഒരു ലക്ഷത്തി ഒന്ന് രൂപ ക്യാഷ് പ്രൈസും ആർട്ടിസ്റ്റ് ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർ, വായനക്കാരൻ, പ്രസാധകർ, ഇതര സംഘടനകൾ എന്നിവർക്കും വ്യക്തികൾക്കും പുരസ്കാരത്തിന് പേരുകളും കൃതികളും ശുപാർശ ചെയ്യാം. പുരസ്കാരത്തിനായി നിർദ്ദേശിക്കുന്ന പുസ്തകത്തിന്റെ മൂന്ന് കോപ്പികളും ഗ്രന്ഥ കർത്താവിന്റെ വിശദമായ ബയോഡാറ്റയും സഹിതമുള്ള അപേക്ഷകൾ സെക്രട്ടറി, പ്രിയദർശിനി പബ്ലിക്കേഷൻസ്, ഇന്ദിരാഭവൻ, ശാസ്തമംഗലം, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ 20 24 ആഗസ്റ്റ് 15 നകം അയക്കേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 8089121834

Leave a Reply

Your email address will not be published.

Previous Story

കാരയാട് ആശാരിക്കൽ ( പുത്തൻപുരയിൽ)നാണിയമ്മ അന്തരിച്ചു

Next Story

അഴിയൂർ വെങ്ങളം ദേശീയപാതാ നിർമ്മാണം അശ്രദ്ധം, അശാസ്ത്രീയം: മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Main News

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി

തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡൽഹി: തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം .