കൊയിലാണ്ടി: കള്ള് വ്യവസായ മേഖലയേയും തൊഴിലാളികളേയും ബാധിക്കുന്ന അനധികൃത മദ്യവില്പ്നക്കെതിരെ ശക്തമായ നടപടിയെടുക്കാൻ എക്സൈസ് അധികൃതർ തയ്യാറാകണമെന്ന് ചെത്തുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ടി.പി രാമകൃഷ്ണൻ എം .എൽ . എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് എം ,എ ഷാജി അധ്യക്ഷനായി.
സെക്രട്ടറി ആർ .കെ മനോജ്, ടി .കെ . ജോഷി ,എന്നിവർ സംസാരിച്ചു.
തൊഴിലാളികളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്ക് കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ .ദാസൻ ക്യാഷ് അവാർഡ് നൽകി. ഭാരവാഹികളായി എം. എ ഷാജി (പ്രസി), ടി .എം നാരായണൻ, ടി എൻ ചന്ദ്രശേഖരൻ, കെ വി ഗോപാലകൃഷ്ണൻ, പി എം രമേശൻ, പി എം സജിത്ത് – (വൈസ് പ്രസി), ആർ.കെ മനോജ് (സെക്രട്ടറി), എം ശിവദാസൻ, എം .ആർ അനിൽ കുമാർ, കെ .ടി സിജേഷ്, പി.ടി മനോജ് – (ജോ സെക്ര) ടി .കെ ജോഷി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.