ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(സി.ഇ.ആര്‍.ടി-ഇന്‍) ആണു പുതിയ ബുള്ളറ്റിനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്‍ഡ്രോയ്ഡിന്റെ 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് ഹാക്കിങ് ആക്രമണത്തിനു കൂടുതല്‍ സാധ്യതയുണ്ടെന്ന് സി.ഇ.ആര്‍.ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകള്‍, എ.ആര്‍.എം-മീഡിയടെക്-ഇമാജിനേഷന്‍-ക്വാല്‍കോം ഉപകരണങ്ങള്‍ എന്നിവയിലൂടെയെല്ലാം ഹാക്കര്‍മാര്‍ക്കു നുഴഞ്ഞുകയറാനാകുമെന്നാണു മുന്നറിയിപ്പ്. നുഴഞ്ഞുകയറുക മാത്രമല്ല ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങളുടെ രഹസ്യവിവരങ്ങളും സാമ്പത്തിക ഇടപെടലുകളുടെ പാസ്‌വേഡുകളും ചിത്രങ്ങളുമെല്ലാം കൈയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് ആകും.

സാംസങ്, റിയല്‍മീ, വണ്‍പ്ലസ്, ഷവോമി, വിവോ ഉപയോക്താക്കളാണു കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. ഇതേക്കുറിച്ച് ഈ കമ്പനികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടസാധ്യത ഇല്ലാതാക്കാന്‍ വേണ്ട സുരക്ഷാ സോഫ്റ്റ്‌വെയറുകള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണു വിവരം. അടുത്ത ആഴ്ചകളില്‍ എല്ലാ ആന്‍ഡ്രോയ്ഡുകളിലും ഇവര്‍ ഈ അപ്‌ഡേഷനുകള്‍ നടപ്പാക്കിയേക്കും.

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിന്റെ സോഫ്റ്റ്‌വെയറില്‍ ഏറ്റവും പുതിയ അപ്‌ഡേഷന്‍ എത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കു തന്നെ സ്വന്തമായി അറിയാനാകും. ഫോണിന്റെ സെറ്റിങ്‌സില്‍ പോയി സിസ്റ്റം എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന സിസ്റ്റം അപ്‌ഡേറ്റില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ സിസ്റ്റം ഏറ്റവും പുതിയതാണോ എന്ന് അറിയാം. അല്ലെങ്കില്‍ പുതിയ അപ്‌ഡേറ്റ്‌സുകള്‍ കാണിക്കും. അപ്‌ഡേഷന്‍ ചെയ്ത് ഫോണിനെ കൂടുതല്‍ സുരക്ഷിതമായി നിലനിര്‍ത്താനാകും.

 

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി അടിപ്പാതയിൽ വൻ വെളളക്കെട്ട്

Next Story

മാലിന്യം ഒഴുക്കുന്നതിനെതിരെ വഗാഡ് ഓഫീസ് ഉപരോധിച്ചു

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന