ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം: ജില്ലാ കലക്ടര്‍

ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് പ്രകാരം ഓണ്‍ലൈനായി അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ജില്ലയിലെ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, നാച്ചുറോപ്പതി, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിങ്ങനെ എല്ലാ അംഗീകൃത മെഡിക്കല്‍ വിഭാഗങ്ങളുടെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍ തുടങ്ങിയവ സ്ഥാപനവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യണ്ടത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാതല രജിസ്‌ട്രേഷന്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഈ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്.

ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുക, പ്രകൃതി ദുരന്തം, പകര്‍ച്ചവ്യാധി വ്യാപനം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ സേവനങ്ങളുടെ ഏകോപനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പാസ്സാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷന്‍ ആന്റ് റെഗുലേഷന്‍സ്) ആക്ട് 2018 പ്രകാരമാണ് നടപടി. ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട പരിശോധനാ സംഘം സന്ദര്‍ശിച്ച് സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും അംഗീകാരം നല്‍കുക.

www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റിന്റെ ഹോം പേജിലുള്ള രജിസ്‌ട്രേഷന്‍ ലിങ്കില്‍ പ്രവേശിച്ച ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

യോഗത്തില്‍ ജില്ലാതല രജിസ്‌ട്രേഷന്‍ അതോറ്റി വൈസ് ചെയര്‍മാന്‍ കൂടിയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍ രാജേന്ദ്രന്‍, അഡീഷണല്‍ ഡിഎംഒ ഡോ. ടി മോഹന്‍ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ് ശ്രീലത, ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂ ആന്‍ഡ്രൂസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക, ഐഎംഎ പ്രതിനിധി ഡോ. അജിത് ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

വയനാട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിൽ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവുകൾ

Next Story

കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,