സംസ്ഥാനത്ത് നാളെ അതിതീവവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് നാളെ അതിതീവവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.

നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തുമൊഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്തും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട്, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നത് കൊണ്ടാണ് കേരളത്തിൽ മഴ കനക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

തുടർച്ചയായി പെയ്ത ശക്തമായ മഴ; മേപ്പയ്യൂർ പഞ്ചായത്തിൽ കിണർ തകർന്നു

Next Story

റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ ജില്ലയുടെ പ്രവർത്തനം മാതൃകാപരം; അഡ്വ: കെ രാധാകൃഷ്ണൻ

Latest from Main News

അഭിമാനത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ്; വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ

വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ. തമിഴ്നാട് തിരുപ്പത്തൂർ

പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം പോലിസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

പേരാമ്പ്ര ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് അനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വെള്ളിയാഴ്ച വൈകിട്ട് പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ

വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മഷ്ടിച്ച സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഷാഫി പറമ്പിൽ എം.പി.

വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മോഷ്ടിച്ച സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വർണം

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, ആര്‍ജെ ട്രെയിനിംഗ്,