കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം ആരംഭിച്ചു

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം ആരംഭിച്ചു.
ഇന്ന് നടന്ന ജില്ലാ കമ്മറ്റി യോഗം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.കെ.പി.ഒ.എ.ജില്ലാ വൈസ് പ്രസിഡണ്ട് കെ.സുനില്‍ കുമാര്‍ അധ്യക്ഷനായി. കെ.പി.എ. ജില്ലാ പ്രസിഡണ്ട് എം. ഷനോജ്,കെപിഒഎ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ.സുജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ടും ട്രഷറര്‍ സി.ഗഫൂര്‍ വരവ് ചെലവ് കണക്കും സുഗുണ സി വി,പത്മകുമാര്‍ പി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.


ജോ.സെക്രട്ടറി സി.കെ.അജിത്ത് കുമാര്‍ സ്വാഗതവും ഐ. പ്രമോദ് നന്ദിയും പറഞ്ഞു. നാളെ ഇരിങ്ങത്ത് ഗ്രീന്‍ ഓക്ക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ഉത്തരമേഖലാ ഐ.ജി. കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍,ഡി.വൈ.എസ്.പി.മാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

   

Leave a Reply

Your email address will not be published.