കാഞ്ഞിലശ്ശേരി ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മ രാമായണ പരിചയവും ചർച്ചയും സംഘടിപ്പിച്ചു

പൂക്കാട്: രാമായണത്തിൻ്റെ പ്രസക്തിയും മാറിയ കാലത്തിൽ അതിൻ്റെ അർത്ഥ പരികൽപനകളും മുൻനിർത്തി രാമായണ പരിചയവും ചർച്ചയും നടത്തി.

കാഞ്ഞിലശ്ശേരി ജ്യോതിസ്സ് സൗഹൃദ

കൂട്ടായ്മയുടെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ.എൻ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി. ഭവാനി രാമായണ പരിചയം നടത്തി.പ്രേമ ശ്രീലയം അധ്യക്ഷയായി.തങ്കമണി മണാട്ട്, പങ്കജ ശിവദാസൻ, രാജശ്രീ എം എസ്സ്, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.