ദേശീയ പാതയില്‍ മൂരാട് മുതല്‍ തിക്കോടി വരെ സര്‍വ്വീസ് റോഡില്‍ രൂപപ്പെട്ട വെളളക്കെട്ട് കാരണം വാഹന ഗതാഗതം സ്തംഭിക്കുന്ന അവസ്ഥ.അശാാസ്ത്രീയമായി സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചതും റോഡിന് അവശ്യം വേണ്ട വീതിയില്ലാത്തതും വാഹനങ്ങള്‍ ക്യൂ സിസ്റ്റം തെറ്റിച്ച് ഓടുന്നതുമെല്ലാം ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
നന്തി മുതല്‍ മൂരാട് ഓയില്‍ മില്‍ വരെ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. വഴി അടയുന്നതോടെ ബസ്സുകള്‍ക്ക് സമയത്തിന് ഓടിയെത്താന്‍ കഴിയുന്നില്ല. ഇത് കാരണം പലപ്പോഴും ബസ്സുകാര്‍ സര്‍വീസ് നിര്‍ത്തിവെക്കുകയാണ്.ഗതാഗത കുരുക്കില്‍ അകപ്പെടുന്ന ബസ്സുകള്‍ സമയ ക്രമം പാലിക്കാന്‍ കുതിച്ചോടുന്ന അവസ്ഥയുമുണ്ട്. സര്‍വ്വീസ് റോഡ് പൂര്‍ണ്ണമായി കുണ്ടും കുഴിയുമാണ്. ഇതിലൂടെ സഞ്ചരിക്കുന്ന കാറുകള്‍,ഇരു ചക്രവാഹനങ്ങള്‍ എന്നിവ വലിയ പ്രയാസ്തതിലാണ് ഓടുന്നത്. ഭാരം കയറ്റിയ ലോറികളും അനങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
സര്‍വ്വീസ് റോഡിലെ വെളളക്കെട്ട് അടിയന്തിരമായി ഒഴിവാക്കുകയാണ് വേണ്ടത്. സര്‍വ്വീസ് റോഡിന്റെ ഓരത്തായി നിര്‍മ്മിച്ച ഓവു ചാലുകലില്‍ കൂടി പൂര്‍ണ്ണമായി വെളളം ഒഴുക്കി വിടമം. ഓവ് ചാലുകലില്‍ കല്ലും സിമിന്റ് കട്ടകളും നിറഞ്ഞു കിടക്കുന്നത് നേരത്തെ തന്നെ ആക്ഷേപമായി ഉയര്‍ന്നതാണ്.തടസ്സങ്ങള്‍ മാറ്റാതെയാണ് ഓവു ചാലുകള്‍ സ്ലാബിട്ട് മൂടിയത്. സ്ലാബുകള്‍ക്ക് വേണ്ടത്ര കനം ഇല്ല. കനം കുറച്ചാണ് സ്ലാബുകള്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടത്. ഇതിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ മുറിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്.
സര്‍വ്വീസ് റോഡുകളില്‍ തിരക്കേറുമ്പോള്‍ മറ്റ് ബദല്‍ റോഡുകളിലൂടെ ഗതാഗതം തിരിച്ചു വിടാന്‍ നടപടി വേണം. പോലീസാമ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ശനി,ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ വന്‍ തിരക്കാണ് ദേശീയ പാതയില്‍ അനുഭവപ്പെടുക. ഗതാഗതം സുഗമമാക്കാന്‍ എന്‍.എച്ച്.എ.ഐ അധികൃതര്‍ അടിയന്തിരമായി ഇടപെടമം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം.