ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പഠനക്യാമ്പ് ചേമഞ്ചേരി കൊളക്കാട് സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പഠനക്യാമ്പ് ചേമഞ്ചേരി കൊളക്കാട് സംഘടിപ്പിച്ചു. പഠന ക്യാമ്പ് സംസ്ഥാന സെക്രട്ടറി വി .കെ സനോജ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി പി.സി ഷൈജു, സി. അശ്വനിദേവ്, എൽ ജി ലിജീഷ്, അജിത് എന്നിവർ ക്ലാസെടുത്തു. വിവിധ മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 140 പ്രതിനികൾ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് സംഘടനാ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ബി .പി ബബീഷ്, സി. ബിജോയ് എന്നിവർ സംസാരിച്ചു. കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു.

 

Leave a Reply

Your email address will not be published.