കോഴിക്കോട്: പി എസ് സി കോഴ വിവാദത്തിൽ ആരോപണ വിധേയനെ പുറത്താക്കി തടി തപ്പാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. പി എസ് സി യുടെ പേരിൽ കോഴ ഇടപാട് നടന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും വാദഗതികൾ പൊളിഞ്ഞിരിക്കുകയാണ്. കോഴയിടപാടിനെക്കുറിച്ച് എട്ട് മാസം മുന്നേ അറിഞ്ഞിട്ടും വിവരം പോലീസിനെ അറിയിക്കാതെ മൂടിവെച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെയും കേസെടുക്കണം.ഭരണഘടനാ സ്ഥാപനമായ പിഎസ് സി യുടെ വിശ്വാസ്യത ഇല്ലാതാക്കിയ സംഭവം സി പി എമ്മിൻ്റെ പാർട്ടി കോടതിയിൽ തീർപ്പുകൽപ്പിച്ചാൽ പോരാ. കോഴയ്ക്കു പിന്നിലുള്ള സി പി എമ്മിൻ്റെ ഉന്നത നേതാക്കളുടെ പങ്ക് പുറത്ത് വരേണ്ടതുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. കോഴ വിഷയത്തിൽ പ്രതിഷേധ സമരങ്ങൾ ശക്തമാക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.