തുടർച്ചയായി പെയ്ത ശക്തമായ മഴ; മേപ്പയ്യൂർ പഞ്ചായത്തിൽ കിണർ തകർന്നു

തുടർച്ചയായി പെയ്ത ശക്തമായ മഴ കാരണം മേപ്പയ്യൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കിഴക്കേട്ടിൽ ദാമോദരൻ നായരുടെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. കിണറിൻ്റെ മതിൽ തകർന്നു വീഴുകയും ചെയ്തു. ‘കിണർ ആൾമറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റർ വ്യാസത്തിൽ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വിണു. പറമ്പിൻ്റെ കൽ മതിൽ ഏകദേശം 15 മിറ്ററോളം നീളത്തിൽ ഇടിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കലൂർ,മെമ്പർ മിനി അശോകൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.