കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനം കേന്ദ്രമന്ത്രിക്ക് ബി.ജെ.പി നിവേദനം നൽകി

കൊയിലാണ്ടി റെയിൽവേസ്റ്റേഷൻ, നാഷണൽ ഹൈവേ വികസനം, തീരദേശത്തെ വിവിധ വിഷയങ്ങൾ എന്നിവ ഉന്നയിച്ച് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിക്ക് നിവേദനം നൽകി.

മണ്ഡലം പ്രസിഡന്റ് എസ് .ആർ ജയ്കിഷ് ആണ് നിവേദനം നൽകിയത്. ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡണ്ട് വി കെ സജീവൻ, മണ്ഡലം ജന സെക്രട്ടറി അഡ്വ എ .വി നിധിൻ, മണ്ഡലം സെക്രട്ടറി അഭിൻ അശോക്, മറ്റ് നേതാക്കൾ എന്നിവർ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published.