കോഴിക്കോട് നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളിലും റെയില്‍വേ സ്‌റ്റേഷനിലും ഭക്ഷ്യ സുരക്ഷാവകുപ്പും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യശേഖരം പിടികൂടി

കോഴിക്കോട് നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളിലും റെയില്‍വേ സ്‌റ്റേഷനിലും ഭക്ഷ്യ സുരക്ഷാവകുപ്പും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യശേഖരം പിടികൂടി. 80 കിലോഗ്രാം എരുന്തും 15 കിലോഗ്രാം ചൂരയുമാണ് പിടികൂടി നശിപ്പിച്ചത്.

ലൈസന്‍സ് ഇല്ലാതെയും ശരിയായി പാക്ക് ചെയ്യാതെയും ഐസ് ഉപയോഗിക്കാതെയും ചാക്കില്‍ കെട്ടി കൊണ്ടുവന്ന എരുന്താണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സെല്‍ട്രല്‍ മാര്‍ക്കറ്റില്‍ വില്‍പനക്കായി എത്തിച്ച ചൂരയില്‍ 15 കിലോഗ്രാം കേടുവന്നതായി കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിമുതല്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിയിലായത്. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.